Kerala

ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

കോട്ടയം ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു.കോട്ടയം – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ ബസ്സിടിച്ചാണ് യാത്രിക മരിച്ചത്.ഏറ്റുമാനൂരിന് സമീപം തവളക്കുഴില്‍ പത്ത് മണിയോടെയാണ് അപകടം നടന്നത്. എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ്സ് മറ്റോരു വാഹനത്തെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ റോഡില്‍ വീണ യുവതിയുടെ തലയിലൂടെ ബസ്സ് കയറിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ ബസ്സ് ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top