Kerala

മീനച്ചിലാർ മലിനീകരിക്കപ്പെട്ടിട്ടും പാലാ മുനിസിപ്പാലിറ്റി എന്തെ നടപടി സ്വീകരിക്കാത്തത്:കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ്

പാലാ :മാസങ്ങളായി മീനച്ചിലാർ കക്കൂസ് മാലിന്യം ഒഴുകി മലിനീകരിക്കപ്പെട്ടിട്ടും പാലാ നഗരസഭാ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ്.മാസങ്ങളായി പാലാ നഗരസഭയുടെ പിൻഭാഗത്ത് കക്കൂസ് മാലിന്യം പൊട്ടിയൊഴുകിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭയുടെ ധിക്കാരം നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ സുരേഷ്.

ഭരണക്കാരുടെ കടിപിടിയും ;ഗ്രൂപ്പ് യുദ്ധവും കാരണം മഴക്കാല പൂർവ ശുചീകരണം പോലും മറന്നു പോയ ഒരു ഭരണമാണ് പാലാ നഗരസഭയിൽ നടക്കുന്നതെന്ന് മുൻ ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ചൊള്ളാനി കുറ്റപ്പെടുത്തി.

ഇവിടെ പൊട്ടിയൊഴുകുന്ന കക്കൂസ് മാലിന്യത്തെക്കാളും വലിയ നാറ്റമാണ് ഭരണമുന്നണിയിൽ ഇപ്പോൾ ഉണ്ടായിരുന്നതെന്നും സാംസ്ക്കാരിക പാലായുടെ പ്രതീകമായ മീനച്ചിലാറിനെ മലിനമാക്കുന്ന ഭരണക്കാരുടെ നിലപാട് തിരുത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ജോസ് അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി മുഖ്യ പ്രഭാഷണം നടത്തി.

ഷോജി ഗോപി,കൗൺസിലർ പ്രിൻസ് വി. സി, , ജോൺസി നോബിൾ, ബിജോയി അബ്രാഹം, വക്കച്ചൻ മേനാംപറമ്പിൽ, അർജുൻ സാബു, മനോജ് വള്ളിച്ചിറ, ,ബാബു കുഴിവേലി, വേണു ചാമക്കാല,ടോമി നെല്ലിക്കൽ, ശശി പ്ലാത്തോട്ടത്തിൽ,ജോയി വടക്കേ ചാരം തൊട്ടിയിൽ ,ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top