Entertainment

ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം നിങ്ങൾ മറക്കൂ! വെെറലായൊരു വിവാഹ ക്ഷണക്കത്ത്

കല്യാണം എന്നുപറയുന്നത് ഒരു തിരക്കുപിടിച്ച ചടങ്ങാണ്. ബന്ധുക്കളുടെ വീടുകളിൽ പോയിട്ടാണ് പണ്ടൊക്കെ വിവാഹം ക്ഷണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സമയം തീരെ ഇല്ലാത്തതിനാൽ ഏതെങ്കിലുമൊരു സ്റ്റുഡിയോവഴിയാണ് ക്ഷണക്കത്ത് ഉണ്ടാക്കി അയക്കുന്നത്. ആകെ മൊത്തം തിരക്കായതിനാൽ കത്തുകൾ നമ്മൾ നേരെ ചൊവ്വേ വായിക്കാറുമില്ല.

എന്നാൽ, ആ വിവാഹ ക്ഷണക്കത്തിൽ ​ഗുരുതരമായൊരു പിഴവ് വന്നാലോ? ആകെ കുടുങ്ങിപ്പോവും അല്ലേ? അതുപോലെ ഒരു അബദ്ധം ഇവിടെ ഒരു വിവാഹ ക്ഷണക്കത്തിലും സംഭവിച്ചു. ക്ഷണക്കത്ത് കിട്ടിയവരോ ആകെ അന്തംവിട്ട് പോയി.

വളരെ കാവ്യാത്മകമായി തയ്യാറാക്കിയതാണ് ക്ഷണക്കത്ത്. എന്നാൽ, കാവ്യം വായിച്ചാൽ ഉദ്ദേശിച്ച അർത്ഥമല്ല കിട്ടുക എന്ന് മാത്രം. Bhej raha hoon sneh, nimantran priyavar tujhe bulane ko. Hey manas ke rajhans tum bhul jana aane ko എന്നായിരുന്നു ക്ഷണക്കത്തിൽ എഴുതിയിരുന്നത്. ഇനി അത് വിവർത്തനം ചെയ്താലോ? സ്നേഹത്തോടെയാണ് ഞാൻ ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം നിങ്ങൾ മറക്കൂ എന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top