Crime

വിഴിഞ്ഞത്ത് കടല്‍ക്ഷോഭ മുന്നറിയിപ്പിനിടെ മത്സ്യബന്ധന ബോട്ടില്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഉല്ലാസയാത്ര; പോലീസ് കേസെടുത്തു

വിഴിഞ്ഞം:  സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായികുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ നടത്തിയ ഉല്ലാസ സവാരി പൊലീസ് തടഞ്ഞു. മത്സ്യബന്ധന വള്ളമാണ് വിഴിഞ്ഞം തീരദേശ പൊലീസ് തടഞ്ഞ് നിർത്തി പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വിഴിഞ്ഞം സ്വദേശി യൂജിന്റെ അശ്വൻ – ജാസ്മിൻ എന്ന വള്ളമാണ് പിടിയിലായത്.

പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘമാണ് ഉല്ലാസ യാത്രക്ക് പുറപ്പെട്ടത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന വള്ളം ശ്രദ്ധയിൽപ്പെട്ട തീരദേശ പൊലീസിന്റെ പട്രോൾ ബോട്ട് സംഘം തടഞ്ഞ് നിർത്തി. തുടർന്ന് കാര്യങ്ങൾ തിരക്കിയ പൊലീസ് വള്ളം തീരത്തടുപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top