Kerala

കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഡിവൈ.എസ്.പി: പി.വേലായുധന്‍ നായര്‍ അന്വേഷിച്ച് എഴുതിത്തള്ളിയ കേസുകള്‍ പുനരന്വേഷിക്കും

വേലി തന്നെ വിളവ് തിന്നുന്നു : കൈക്കൂലിക്കേസ് ഒതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഡിവൈ.എസ്.പി: പി.വേലായുധന്‍ നായര്‍ അന്വേഷിച്ച് എഴുതിത്തള്ളിയ കേസുകള്‍ പുനരന്വേഷിക്കും.ഇതു സംബന്ധിച്ച് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വി. വേണുവിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുനരന്വേഷണ പരിധിയില്‍ വേലായുധന്‍ നായരുടെ മുമ്പാകെ വന്ന പരാതികളും അന്വേഷിച്ച കേസുകളും വരും. ഡിവൈ.എസ്.പി: വേലായുധന്‍ നായരുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച് തെളിവില്ലെന്ന കാരണത്താല്‍ എഴുതിത്തള്ളിയ രണ്ടു കേസുകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എല്ലാ കേസുകളും വീണ്ടും അന്വേഷിക്കും. അതേ സമയം, വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.

വിജിലന്‍സില്‍ വരുന്നതിന് മുമ്പുള്ള ഇവരുടെ ട്രാക്ക് റെക്കോഡ് പരിശോധിച്ചു വരികയാണ്. വേലി തന്നെ വിളവ് തിന്നുന്ന രീതി അനുവദിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം റേഞ്ച് എസ്.പിമാര്‍ക്കു മുന്നറിയിപ്പ് നല്‍കി. നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥരുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തികസ്രോതസ് രഹസ്യമായി അന്വേഷിക്കുകയാണ്. തിരുവല്ല മുന്‍ മുനിസിപ്പല്‍ സെക്രട്ടറി സ്റ്റാലിന്‍ നാരയണന്റെ കേസ് ഒതുക്കിയെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കോഴക്കാര്യം പുറത്തായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top