Kerala

ടോയ്‌ലറ്റുകൾ ആദ്യം മനുഷ്യ സൗഹൃദമാക്കുക എന്നിട്ടാവാം സ്ത്രീ സൗഹൃദമാക്കുന്നത് എന്ന് വി സി പ്രിൻസ്,മൗനം ഭേദിച്ച് ഷീബ ജിയോ

ചിത്രം :ബജറ്റ് ചർച്ചയിൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് മറുപടി പറയുന്നു 

കോട്ടയം:പാലാ :പാലാ നഗരസഭയുടെ ബജറ്റിൽ ടോയ്‌ലറ്റുകൾ സ്ത്രീ സൗഹൃദമാക്കുവാൻ തുക നീക്കി വച്ചിട്ടുണ്ട് എന്നാൽ ആദ്യം  മനുഷ്യ സൗഹൃദമാക്കിയിട്ടു പോരെ സ്ത്രീ സൗഹൃദമാക്കുവാനെന്ന് യു  ഡി എഫിലെ കോൺഗ്രസ് മെമ്പർ വി സി പ്രിൻസ് ചോദിച്ചപ്പോൾ ഭരണ കക്ഷിയിൽ നിന്നും ചിരി ഉയർന്നു.ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കൊച്ചുമോൻ എന്ന വി സി  പ്രിൻസ്.

പാലായിലെ ടോയ്‌ലറ്റുകളുടെ ശോച്യാവസ്ഥ എല്ലാവർക്കുമറിയാമല്ലോ എന്ന് പ്രിൻസ്പറഞ്ഞപ്പോൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിലിന് ഇരുപ്പ് ഉറച്ചില്ല .അതൊന്നുമല്ല ഉടൻ തന്നെ എട്ടോളം പുതിയ ടോയ്‌ലറ്റുകൾ വരുന്നുണ്ട് .ഇടപ്പറമ്പിൽ തുണിക്കടയുടെ ഭാഗത്തും ഒരെണ്ണം വരുന്നുണ്ടെന്ന് ബൈജു പറഞ്ഞു.സഭയിലെ ചർച്ചയിൽ ബജറ്റിനെ കുറിച്ച് അധികം വിമര്ശനങ്ങളൊന്നും മുഴങ്ങി കേട്ടില്ലെങ്കിലും ഷാജു തുരുത്തേൽ ആദ്യം തന്നെ ചെറിയൊരു വിമർശനം ഉന്നയിച്ചു.കിലയുടെ ക്‌ളാസ്സ്‌ കൂടിയെങ്കിലും ബജറ്റിൽ അതിന്റെ ആത്മഅംശം കാണുന്നില്ലെന്നായിരുന്നു തുരുത്തന്റെ വിമർശനം.കഴിഞ്ഞ വർഷത്തെ ബജറ്റും ഈ വർഷത്തെ ബജറ്റും തമ്മിൽ വലിയ വ്യത്യാസവുമില്ല.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ തമ്മിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ല.അത് ഇച്ഛാശക്തി കുറവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.പാലാ ആയുർവ്വേദ ആശുപത്രിക്കും.,ഡേവിസ് നഗർ സമൂഹത്തിനും ഒന്നും തന്നെ അനുവദിക്കാത്തത് വികല നയമാണെന്നും അദ്ദേഹം പറഞ്ഞു വച്ചു.

 

സഭയിൽ ഒന്നും ഉരിയാടാത്തവരിൽ മുമ്പിലായിരുന്നു 26 ആം വാർഡ് മെമ്പർ ഷീബാജിയോ.എന്നാൽ ഇന്നലെ നടന്ന ബജറ്റ് ചർച്ചയിൽ അവർ പങ്കെടുക്കുകയും,വിജയകരമായി ചർച്ച പൂർത്തിയാക്കുകയും ചെയ്തതാണ് മറ്റൊരു ട്വിസ്റ്റ്. അവർ ഒരു അധ്യാപികയാണ്.അതുകൊണ്ടു തന്നെ കൗൺസിലിനെ തന്റെ സാന്നിധ്യം കൊണ്ട്., നടക്കുന്ന ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടാവുന്ന കഴിവുള്ള മെമ്പറുമാണ് അവർ.എന്നാൽ എന്തുകൊണ്ടോ വര്ഷം ഒന്നായിട്ടും സഭയിലെ ചർച്ചകളിൽ അവർ മൗനത്തിന്റെ വല്മീകങ്ങളിൽ കയറി ഒളിക്കുകയായിരുന്നു നാളിതു വരെ.ഹെഡ് മിസ്ട്രസ് വരെയാകാവുന്ന കഴിവിന്റെ ഉടമയായ അവർ വാർഡിലെ കാര്യങ്ങളിലും സാദാ ജാഗരൂകയാണ്.രണ്ടാം കോവിഡിന്റെ കാലത്ത് ഒരു തൊഴിലാളിക്ക് കോവിഡ് പോസിറ്റിവായിട്ടും ആശുപത്രി പ്രവേശനം നിഷേധിച്ചപ്പോൾ കോട്ടയം മീഡിയാ അത് റിപ്പോർട്ട് ചെയ്തു.ഉടൻ തന്നെ അധികാരികൾ ഇളകി.കോട്ടയം ആരോഗ്യ കേന്ദ്രത്തിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാലാ ജനറൽ ആശുപത്രിയിലേക്ക് ആരോഗ്യ ഉദ്യോഗസ്ഥരുടെ  വിളി വന്നു.ഏകദേശം ഒരു മണിക്കൂർ കൊണ്ട് ആ തൊഴിലാളിയെ ഉദ്യോഗസ്ഥർ തേടിപ്പിടിച്ച്ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തു.

അതിൽ ഒരു നിർണ്ണായക പങ്ക് വാർഡ് മെമ്പറായ ഷീബാ ജിയോയ്ക്കും ഉണ്ടായിരുന്നു.ആ കുടുംബത്തിനെ സാമ്പത്തീകമായി സഹായിക്കുവാനും.നിത്യോപയോഗ സാധനങ്ങൾ എത്തിക്കുവാനും സ്ത്രീ എന്ന പരിമിധിക്കപ്പുറം അവർ ശ്രമിച്ചിരുന്നു.കോവിഡ് കാലത്ത് പാവപ്പെട്ട വീടുകളിൽ കിറ്റുകൾ സ്വന്തം പണം മുടക്കി എത്തിക്കുകയും ചെയ്ത ഇവർ കൗൺസിലിൽ ചർച്ച വരുമ്പോൾ മൗനം അവലംബിച്ചു.പക്ഷെ ഈ അടുത്ത കാലത്ത് ചില മകാരം മത്തായിമാരുടെ  അംഗിതത്തിനു വഴങ്ങി തന്റെ സംസ്ക്കാരത്തിന് ചേരില്ലാത്ത ചില പദ പ്രയോഗങ്ങൾ ഒരു മുൻ ചെയർപേഴ്‌സന്  നേരെ ഉന്നയിച്ചപ്പോൾ കോട്ടയം മീഡിയാ അത് വാർത്ത ആക്കിയിരുന്നു.കൗൺസിലിൽ നടക്കുന്ന ചർച്ചയിൽ ഒന്നും മിണ്ടാത്ത ഈ അദ്ധ്യാപിക എന്ന പരാമർശം അവർ പോസിറ്റവായി കണ്ടതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ ഈ സജീവത.

 

പക്ഷെ അവരെ നിയന്ത്രിക്കേണ്ടത് സിപിഎം ആണെങ്കിലും അവർ ചില മകാരം മത്തായിമാരുടെ ചതിക്കുഴികളിൽ വീണ് സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ്ഉണ്ടായത്.മകാരം മത്തായിമാർക്കു എന്നും ഹിഡൻ അജണ്ടയുണ്ട്.അത് അവർ എല്ലാ കാലത്തും പ്രയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യും.സിപിഎം ലെ തന്നെ ബിന്ദുമനു വിന് പാർലമെന്ററി പാർട്ടി യോഗത്തിൽ കണ്ണീർ അണിയേണ്ടി വന്നതും ഈ ഹിഡൻ അജണ്ടയുടെ ഭാഗമാണ്.പണ്ട് സിപിഎം ലെ തീപ്പൊരി നേതാവായിരുന്ന എം വി രാഘവന് പറ്റിയ പറ്റ് ഷീബ ജിയോയ്ക്കു പറ്റാതിരിക്കട്ടെ.പാർട്ടിക്കും മേലെ പറന്ന എം വി രാഘവനും ,പി വി കുഞ്ഞിക്കണ്ണനും., പുത്തലത്ത് നാരായണനും.,സി പി മൂസാൻകുട്ടിയുമൊക്കെ എടുക്കാ  ചരക്കുകളായി മാറിയ ചരിത്രം കേരളം രാഷ്ട്രീയത്തിലുണ്ട്.പാർട്ടിയോട് താതാത്മ്യം പ്രാപിച്ചാൽ ഇതിലും വലിയ സ്ഥാനങ്ങളിലും.,കത്തോലിക്കാ സഭാ സ്ഥാനങ്ങളിലും എത്തിച്ചേരേണ്ട അവർ ചില പിത്തലാട്ടക്കാരുടെ പിടിയിലകപ്പെട്ടതാണ് സമകാലീന ദുരന്തം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top