Kerala

വാഗമൺ- കട്ടപ്പന സർവ്വീസുകൾ പാലാ ഡിപ്പോയിൽ നിന്നും ആരംഭിക്കണം

 

പാലാ: അതിരാവിലെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും വാഗമൺ വഴി കട്ടപ്പനയിലേക്കുള്ള സർവ്വീസുകൾ യാത്രക്കാരുടെ സൗകര്യാർത്ഥം പാലായിൽ നിന്നും ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രധാന സ്റ്റേഷനായ പാലായിലേക്ക് വിവിധ മേഖലകളിൽ നിന്നും എത്തിച്ചേരുന്ന ഇടുക്കി മേഖലയിലുള്ള യാത്രക്കാർക്ക് ഈ ക്രമീകരണം വളരെ ഗുണം ചെയ്യുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഓർഡിനറി സർവ്വീസുകൾ കുറച്ചതോടെ രാവിലെ ഈ രാറ്റുപേട്ട മേഖലയിലേക്ക് സർവ്വീസുകൾ കുറഞ്ഞിരിക്കുകയാണ്.

രാവിലെ 5.30, 6.30, 7.30 എന്നിങ്ങനെയാണ് ഈരാറ്റുപേട്ടയിൽ നിന്നുമുള്ള കട്ടപ്പന സർവ്വീസുകൾ ‘ കൂടുതൽ യാത്രക്കാരെ ലഭിക്കുവാൻ ഈ ക്രമീകരണം സഹായകരമാകുമെന്നും യാത്രക്കാർ പറഞ്ഞു.പാലായിൽ നിന്നും രാവിലെ കട്ടപ്പന, ഉപ്പുതറ, വാഗമൺ ഭാഗത്തേക്ക് ബസുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top