Kerala

വടകരയിൽ ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം.

ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ജെ സി ബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top