Kerala

വടക്കഞ്ചേരിയിലെ വാഹനാപകടം : കണ്ണീരിൽ കുതിർന്ന് ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂൾ

 

പാലക്കാട് വടക്കഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ച 5 വിദ്യാര്‍ത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ വൈകുന്നേരം 3 മണിയോടെ പൊതുദര്‍ശനത്തിന് വെച്ചു.

കുരുന്നുകളുടെയും അധ്യാപകന്റെയും വേര്‍പാടില്‍ മുളന്തുരുത്തിയും തിരുവാണിയൂരും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മരിച്ചവര്‍ എല്ലാവരും ഈ രണ്ടു പ്രദേശങ്ങളില്‍ ഉള്ളവരാണ്.മരിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ജന്മനാടുകളിലേക്ക് കൊണ്ടുപോയി.4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ കായികാധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വടത്തറയില്‍ കുട്ടപ്പന്റെ മകന്‍ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അജിത്തിന്റെ മകള്‍ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തില്‍ രാജേഷ് ഡി.നായരുടെ മകള്‍ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സി.എം.സന്തോഷിന്റെ മകന്‍ സി.എസ്.ഇമ്മാനുവല്‍ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി.തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ് (15), എറണാകുളം തിരുവാണിയൂര്‍ വണ്ടിപ്പേട്ട ചെമ്മനാട് വെമ്ബിലമട്ടത്തില്‍ വീട്ടില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ് (15) എന്നിവരാണ് മരിച്ചത്.

അധ്യാപകന്റെയും എല്‍ന ജോസ് ഒഴികെ മറ്റു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നാളെയാണ് എല്‍ന ജോസിന്റെ സംസ്‌കാരം.കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യന്‍കുന്ന് ശാന്തി മന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകള്‍ അനുപ് (22), കൊല്ലം പുനലൂര്‍ മണിയാര്‍ ധന്യഭവനില്‍ ഉദയഭാനുവിന്റെ മകന്‍ യു.ദീപു (26), തൃശൂര്‍ നടത്തറ കൊഴിക്കുള്ളി ഗോകുലത്തില്‍ രവിയുടെ മകന്‍ രോഹിത് രാജ് (24) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top