Kerala

സ്പീക്കറുടെ ഓഫീസിനു മുന്നിലെ ഏറ്റുമുട്ടൽ; പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്. കഴിഞ്ഞ മാസം മാർച്ച് 15ന്‌ സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘർഷം മൊബൈലിൽ പകർത്തിയതിയതിനാണ് നടപടി. സംഭവത്തിൽ നേരത്തെ തന്നെ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.

ബ്രഹ്മപുരം തീപിടുത്തവുമായി മുഖ്യ മന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് നിയമസഭയിൽ കയ്യാങ്കളി നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top