Kerala

തിരുവനന്തപുരത്ത് കരടി കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റിൽ കരടി വീണു. കോഴിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും കരടിയെ ഉടൻ പുറത്തെത്തിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശത്ത് കരടിയെ കണ്ടത് ആശങ്കാജനകമാണെന്ന് പ്രദേശവാസിക​ൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top