തിരുവനന്തപുരം: പൊള്ളലേറ്റ കുട്ടിയുമായി തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയ്നിൽ ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. മാരകമായ മുറിവാണ് പൊള്ളലേറ്റ് ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലും ഉണ്ടായിട്ടുള്ളത്. മുറിവിൽ അമർത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം.
യാത്രക്കാർ സ്ത്രീയെ തടഞ്ഞുവെച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിൽ വച്ചാണ് ഇവരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.