Kerala

പാലയ്ക്ക് ഇന്ന് ദുർ ദിനം:പുലിയന്നൂരിൽ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് 2 ഈരാറ്റുപേട്ട സ്വദേശികൾക്ക് പരിക്കേറ്റു

കോട്ടയം :പാലയ്ക്കു ഇന്നൊരു ദുർ ദിനമായിരുന്നു.അപകടങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വന്നു കൊണ്ടിരുന്നു. പാലാ അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയില്‍ വീണ്ടും അപകടം ഉണ്ടായി. ആക്രിസാധനങ്ങളുമായി പോയ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു.

 

 

.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ജബ്ബാര്‍, റഹിം എന്നിവര്‍ക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റു.

 

അപകടത്തെ തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന ആക്രിസാധനങ്ങള്‍ റോഡില്‍ ചിതറി തെറിച്ചു. പുലിയന്നൂരില്‍ രാവിലെയുണ്ടായ അപകടത്തില്‍ മേവിട സ്വദേശി ജോസഫ്(55) മരണപ്പെട്ടിരുന്നു.രാവിലെ ചെത്തിമറ്റത്ത് ഉണ്ടായ അപകടത്തിൽ ജോയൽ (18) എന്ന വിദ്യാർത്ഥി മരണമടഞ്ഞു.അതിരാവിലെയാണ് എൻ എം ജോസഫ് മരിച്ചെന്നുള്ള ദുഃഖ വാർത്തയും ശ്രവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top