Crime

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ അറസ്റ്റിൽ

തൃശ്ശൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. എരുമപ്പെട്ടി പഴവൂർ സ്വദേശി മായിൻകുട്ടിയാണ് പിടിയിലായത്. തിങ്കളാഴ്ച്ച വൈകിട്ടാണ് ഇയാൾ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടമ്മ കരഞ്ഞ് ബഹളം വച്ചതോടെ ഓടി രക്ഷപെട്ട ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എസ്.ഐ സി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.വി.സജീവ്, കെ.എ.ഷാജി, എം.എ.ജിജി, കെ.എസ്.ഓമന, സി.പി.ഒ കെ.സഗുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തനിച്ച് താമസിക്കുന്ന സ്ത്രീയെ ഉപദ്രവിക്കാൻ മുമ്പും മായിൻകുട്ടി ശ്രമിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top