തൃശ്ശൂർ: കുടുംബ വഴക്കിനിടെ മക്കളെ കുത്തിപരിക്കേൽപ്പിച്ച് പിതാവ്. തൃശ്ശൂർ കണ്ണമ്പ്രയിലാണ് സംഭവം. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവരെ കത്തികൊണ്ട് കുത്തിയത്.
പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.