Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം  സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

തൃശൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം  സാമൂഹ്യ മാധ്യമങ്ങൾ  വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ . തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ  അശുതോഷ്, ജോയൽ, ഷിനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ മതിലകത്ത് ആണ് സംഭവം. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രതികളിൽ ഒരാൾ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെൺകുട്ടി തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്.

ഇവർ അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുതു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികൾ ചെയ്ത കാര്യങ്ങൾ വ്യക്തമായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top