Kerala

ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ.,വിദ്യാഭ്യാസ മന്ത്രിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൾ റബ്ബ്

തിരുവനന്തപുരംവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ പേരെടുത്ത് പറയാതെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുര്‍റബ്ബ്. ദിവസങ്ങളായി മുന്‍ മന്ത്രി കെ.ടി. ജലീലും അബ്ദുര്‍റബ്ബും ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി ശിവന്‍കുട്ടിക്ക് സംഭവിച്ച നാക്കുപിഴയെ അബ്ദുര്‍റബ്ബ് ട്രോളിയിരിക്കുന്നത്. ‘മഴ നനയാതിരിക്കാന്‍ സ്കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’ എന്നാണ് സ്കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

വാര്‍ത്താ സമ്മേളനം നടത്തി പ്ലസ് ടു ഫലപ്രഖ്യാപനം നടത്തുന്നതിനിടെയാണ് വയനാട് ജില്ലയുടെ കണക്ക് മന്ത്രി തെറ്റി വായിച്ചത്. ‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്…’ എന്ന് തെറ്റി വായിക്കുകയും അടുത്ത നിമിഷം തന്നെ അത് തിരുത്തി, ‘ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്’ എന്ന് വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആദ്യം തെറ്റി വായിച്ചത് കട്ട് ചെയ്തെടുത്ത് വ്യാപക ട്രോളുകള്‍ മന്ത്രിക്കെതിരെ വന്നിരുന്നു. നാക്കുപിഴ അപ്പോള്‍ തന്നെ തിരുത്തിയിരുന്നെന്നും അത് ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നതെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top