Kerala

ഈരാറ്റുപേട്ടയിലെ വ്യാപാരസ്ഥാപനത്തില്‍ പട്ടാപ്പകൽ മോഷണം:പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു;സഹായി അറസ്റ്റിൽ

കോട്ടയം :ഈരാറ്റുപേട്ടയില്‍ വ്യാപാരസ്ഥാപനത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ക്ക് നേരിട്ട് മോഷണവുമായി ബന്ധമില്ല. മോഷണമുതല്‍ കൈവശം വച്ചതിനാണ് ആളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

.മുഖംമറച്ചെത്തി മോഷണം നടത്തിയ ആളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഈരാറ്റുപേട്ടയിലും കോട്ടയം ഭാഗത്തും പള്ളി കേന്ദ്രീകരിച്ച് ജോലി ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള മോഷണം മറ്റിടങ്ങളിലും നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.മൊബൈല്‍കടയിലെ മോഷണത്തിന് ശേഷം, ഇതില്‍ കുറച്ച് മൊബൈലുകള്‍ മോഷ്ടാവ് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിലാണ് നടയ്ക്കല്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

.മോഷണമുതലുകള്‍ തിരികെ നല്കാനായി തന്നെ ഏല്‍പിച്ചതാണെന്ന് ഇയാള്‍ പറയുന്നുവെങ്കിലും പോലീസ് മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല..വ്യാപാരസ്ഥാപനത്തില്‍ നിന്നും നിസ്‌കാരത്തിനായി ഉടമകള്‍ പള്ളിയില്‍ പോകുന്ന സമയം കണക്കാക്കിയായിരുന്നു മോഷണം. മൊബൈല്‍ കടയില്‍ നിന്നും നിരവധി മൊബൈലുകളും പണവും ടയര്‍ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഒരുലക്ഷത്തോളം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.മോഷണശേഷം കടന്നയാളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top