Kerala

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ ഒന്നിന് 1010 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 2357.50 രൂപയായി.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയും കൊല്‍ക്കൊത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയോളമാണ് ഉയര്‍ന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ് പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ധനവില ഉയര്‍ന്നുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top