Kerala

കോതമംഗലത്ത് വ്യാജനോട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ പൊലീസ് പിടികൂടി

കോതമംഗലം :വ്യാജനോട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും 200 രൂപയുടെ നാല് വ്യാജനോട്ടുകളും 50 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും കണ്ടെത്തി.
പ്രവീണിന്റെ ഉടമസ്ഥതയിൽ പേഴയ്ക്കാപ്പിള്ളി മേഖലയിൽ പ്രവർത്തിച്ചിരുന്ന ‘പ്രണവ് ഓട്ടോ ഇലക്ട്രിക്ക്’ എന്ന സ്ഥാപനത്തിലാണ് വ്യാജനോട്ട് നിർമ്മാണം നടന്നിരുന്നത്. സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നോട്ട് നിർമ്മിക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധസാമഗ്രികളും കണ്ടെത്തി.

കിഴക്കേക്കര മേഖലയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം 500 രൂപയുടെ ഒരു കള്ളനോട്ട് ലഭിച്ചിരുന്നു. തുടർന്ന് പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നോട്ട് നൽകിയത് പ്രവീൺ ആണെന്ന് കണ്ടെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top