India

തൊണ്ണൂറാം വയസിലാണോ പത്മശ്രീ തരുന്നത്,ഇത് അപമാനിക്കുന്നതിന് തുല്യം സന്ധ്യ മുഖർജി

ബംഗാൾ:തൊണ്ണൂറാം വയസിലാണോ രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്.ഇതിനു മുൻപ് താൻ ഗാനാലാപനം തുടങ്ങിയതാണ്.അന്നൊന്നും ആദരിക്കാതെ ജീവിത സായാഹ്നത്തിൽ ആദരിക്കുന്നത് അപമാനിക്കുന്നതിനു തുല്യമാണെന്ന് ഗായിക സന്ധ്യാ മുഖർജി പറഞ്ഞു.പത്മശ്രീ പുരസ്ക്കാരം നിരസിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പത്മ പുരസ്ക്കാരം നിരസിച്ചിരുന്നു. പത്മ പുരസ്ക്കാര വിവരം അറിയിച്ച കേന്ദ്ര ദൂതനോട് ആണ് നിരസിച്ച കാര്യം അറിയിച്ചത്.അതേസമയം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മ പുരസ്ക്കാരം ലഭിച്ചതിനെ കോൺഗ്രസ് നേതാവ് ജിതന്ദ്ര പ്രസാദ് കുറ്റപ്പെടുത്തി.ബുദ്ധദേവ് ധീരത പ്രകടിപ്പിച്ചപ്പോൾ ഗുലാം നബി അടിമത്വം പ്രകടിപ്പിച്ചെന്നാണ് കുറ്റപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top