Crime

മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷപണ വിലക്ക് തടഞ്ഞ് കേരള ഹൈക്കോടതി

കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷപണ വിലക്ക് തടഞ്ഞ് കേരള ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് കേന്ദ്ര നടപടി കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എന്‍ നരഗേഷാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. വിലക്ക് തുടരുന്നതില്‍ ശക്തമായ വാദങ്ങളായിരുന്നു കേന്ദ്ര സർക്കാർ കോടതിയില്‍ വാദിച്ചത്. രാജ്യസുരക്ഷ മുന്‍ നിർത്തിയാണ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇത് പരിഗണിക്കാതെ കേന്ദ്ര നടപടിക്ക് രണ്ട് ദിവസത്തെ സ്റ്റേ കോടതി പുറപ്പെടുവിക്കുകയായിരുന്നു. കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനുള്‍പ്പടെ മീഡിയവണ്ണിന്റെ ഹർജി പരിഗണിച്ച കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വന്നതോടെ മിഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നുമായിരുന്നു ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ എഡിറ്റർ പ്രമോദി രാമന്‍ വ്യക്തമാക്കിയത്.

 

 

സുരക്ഷ കാരണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മീഡിയ വണ്‍ ചാനലിനെതിരായ നീക്കം. ഇതിനെ നിയമപരമായി നേരിടുമെന്ന് മീഡിയ വണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.’- എന്നായിരുന്നു കേന്ദ്രത്തിന്റെ വിലക്ക് വ്യക്തമാക്കിക്കൊണ്ട് ചാനല്‍ എഡിറ്റർ നേരത്തെ ഔദ്യോഗികമായി അറിയിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top