Kerala

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍ വന്‍ ക്രമക്കേട് വിശദീകരണം തേടി ഹൈക്കോടതി

 

കൊച്ചി:മലയാളസിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്റെ 2022-2024 ഭരണ സമിതി തെരെഞ്ഞെടുപ്പിന് വേണ്ടി പ്രസിദ്ധികരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ച് നല്‍കിയ കേസ് പരിഗണിച്ച ഹൈക്കോടതി ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി.

 

വോട്ടര്‍ പട്ടികയിലെ 273 പേരില്‍ 160 പേരെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതെ തന്നെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്. യൂണിയൻഅംഗങ്ങളുംതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായ കണ്ണന്‍ പട്ടാമ്പി, ഗിരീഷ്ബാബു എന്നിവര്‍ ചേര്‍ന്നാണ് കേസ് നല്‍കിയത്.

 

ഫെഫ്കജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ സെക്രട്ടറി ഷാജി പട്ടിക്കര , 2022 ലെ തെരഞ്ഞെടുപ്പ് വരണാധികാരി അഡ്വക്കറ്റ് ടി. ബി. മിനി, എറണാകുളം ജില്ല ലേബർ ഓഫീസർ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തത് .കേസ് പരിഗണിച്ച കോടതി   ഹർജിക്കാരുടെ പരാതിയിൽ എറണാകുളം ജില്ല ലേബർ ഓഫീസറോട് വിശദീകരണം തേടി. കേസ് ഈ വരുന്ന മാസം പത്തൊമ്പതാം തീയതി വാദം കേൾക്കും.ഈ വരുന്ന ഇരുപതാം തീയതി കച്ചേരിപ്പടിയിലെ  ആശിർ ഭവനിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.

ഔദ്യോഗിക പാനലും, മറ്റൊരു പാനലും,  സ്വതന്ത്രമായി പലരും മത്സരരംഗത്തുണ്ട്.ഒമ്പതു വർഷത്തിനുശേഷമാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പാനൽൻ്റെ അഴിമതിയെ അനുകൂലിക്കത്തമാസവരിസംഖ്യഅടച്ചപലഅംഗങ്ങൾക്കുംവോട്ടവകാശംനിഷേധിച്ചതായി പരാതിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top