തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. പകരം സമാപന സമ്മേളനം ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചു.


തിരുവനന്തപുരത്തിന് പുറമേ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ഒഴിവാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച നടത്താനിരുന്ന സമാപന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്.

ഇന്ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗം ങ്ങളെയും,സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുക്കും. ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്കും ,വനിതകൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് അറിവ്.പാലായിൽ നിന്നും, ചങ്ങനാശേരിയിൽ നിന്നും പുതിയ ജില്ലാ കമ്മറ്റി മെംബർമാർ ഉയർന്നു വരുന്നു എന്നാണ് റിപ്പോർട്ട്. അതോടെ ഈ രണ്ട് ഏരിയാ കമ്മിറ്റികളുടെയും ഘടന തന്നെ മാറിമറിയും. ഒരു നേതാവിൻ്റെയും അധീശത്വം സി.പി.എം ൽ വേണ്ടാ എന്നാണ് ജില്ലാ സെൻ്ററിൻ്റെ തീരുമാനം.അത് പുതിയ ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും.


