India

രമേശ് ചെന്നിത്തലയ്ക്ക് തെലങ്കാന തിരഞ്ഞെടുപ്പ് ചുമതല

തിരുവനന്തപുരം: തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പ് ചുമതല രമേശ് ചെന്നിത്തലയെ ഏൽപ്പിച്ച് കോൺ​ഗ്രസ്. എഐസിസി പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.

തെലങ്കാനയിൽ കോൺഗ്രസ്-സിപിഐ കൂട്ടുകെട്ട് ഒന്നിച്ചാണ് മത്സരിക്കുക. കോൺഗ്രസിനൊപ്പം തെലങ്കാനയിൽ സഖ്യമില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയുടെ നിർണായക തീരുമാനം വന്നത്. കോൺഗ്രസ് സഖ്യത്തിൽ സിപിഐക്ക് മത്സരിക്കാൻ ഒരു സീറ്റും ലഭിച്ചു.

കോൺ​ഗ്രസ് സിറ്റിം​ഗ് സീറ്റായ കൊത്തഗുഡം മണ്ഡലമാണ് സിപിഐക്ക് നൽകിയത്. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ കൊത്തഗുഡം മണ്ഡലത്തിൽ മത്സരിക്കുക. തെലങ്കാന തിരഞ്ഞെടുപ്പിനായി വിപുലമായ തയ്യാറെടുപ്പുകളാണ് കോൺ​ഗ്രസ് നടത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top