Kerala

അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസു കളും തടയാൻ സ്പാം ഫിൽറ്റർ ഏർപ്പെടുത്താൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം

 

ന്യൂഡൽഹി: അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസു കളും തടയാൻ മെയ് ഒന്നിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സ്പാം ഫിൽറ്റർ ഏർപ്പെടുത്തണമെന്നു ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി.

അനാവശ്യ കോളുകൾ കണക്ട് ചെയ്യും മുൻപ് എഐ ഉപയോഗിച്ചു കണ്ടെത്തി തടയാനുള്ള സംവിധാനമാണ് സ്പാം ഫിൽറ്റർ.

മൊബൈൽ സർവീസ് തടസ്സപ്പെട്ടാൽ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കാനും കമ്പനികളോടു ട്രായ് നിർദേശിച്ചു. ഉപയോക്താക്കളു മായി ആശയവിനിമയത്തിനു ബാങ്കുകൾക്കും മറ്റും പുതിയ സീരീസ് നമ്പറുകൾ നൽകാനും ആലോചിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top