Kerala

മുൻപ് മയക്കുവെടി വച്ചതിനാൽ അത് കൂടി കണക്കിൽ എടുത്തായിരിക്കും അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെക്കുമ്പോൾ മരുന്നിന്റെ അളവ് നിർണയിക്കുകയെന്ന് തമിഴ്‌നാട് വനം മന്ത്രി മതിവെന്തൻ

അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൽ  മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാൻ 150 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവിൽ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്പത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അരിക്കൊമ്പന്റെ സഞ്ചാര പഥം നിരീഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിൽ എത്തുമ്പോൾ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പൻ ദൗത്യത്തിനായി അഞ്ച് പേർ അടങ്ങുന്ന ഡാർടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അരിക്കൊമ്പനെ ജനവാസ മേഖലയിൽ തിരിച്ചെത്തിയാൽ മയക്കു വെടിവച്ചു പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു.

അല്ലെങ്കിൽ ഉൾവനത്തിലേക്ക് ആനയെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഘമല ഭാഗത്തേക്ക്‌ ആണ് ആന സഞ്ചരിക്കുന്നതെന്ന് പറഞ്ഞു. മുൻപ് മയക്കുവെടി വച്ചതിനാൽ അത് കൂടി കണക്കിൽ എടുത്തായിരിക്കും വീണ്ടും മയക്കുവെടി വെക്കുമ്പോൾ മരുന്നിന്റെ അളവ് നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top