Uncategorized

സുഡാനിൽ കലാപം; 56 പേർക്ക് ദാരുണാന്ത്യം

ഖാർത്തൂം: ആക്രമണങ്ങൾക്കും വെടിവെയ്പ്പിനും വേദിയായി സുഡാൻ.“നിലയ്ക്കാത്ത പീരങ്കികളും വെടിവെപ്പും മുതൽ ജനറേറ്ററുകളുടെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല,”വിമാനത്താവളത്തിന് സമീപമുള്ള അൽ അമരത്തിലെ താമസക്കാരിയായ ഡാലിയ മുഹമ്മദ് അബ്ദുൽമോണിം പറഞ്ഞ വാചകങ്ങളാണ്. സുഡാനിൽ യുദ്ധ ഭീതിയിൽ കഴിയുകയാണ് ജനം. പ്രദേശമാകെ കലാപകാരികളാണ് അതിനാൽ സുരക്ഷ മുൻനിർത്തി ജനങ്ങളോടു വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നു നിർദേശം നൽകി.

സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ സുഡാനിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 56 ആയി. 500ൽ ഏറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല ഗതാഗതം പൂർണമായി നിലച്ചു.

വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ സുഡാനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും നിർത്തിവച്ചു. ഖാർത്തൂം നഗരത്തിൽ ആയുധമേന്തി കലാപകാരികൾ എത്തിയതോടെ ആളുകൾ ചിതറിയോടി. സംഘർഷത്തിനു പിന്നാലെ പ്രദേശമാകെ കനത്ത പുക പടർന്നു. റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാർത്തൂം വിമാനത്താവളത്തിൽവച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. ഇതോടെ ഒട്ടേറെ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സർവീസുകൾ നിർത്തി.

അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top