Kerala

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവത്തിൽ എസ്.എം.വൈ.എം. പ്രതിഷേധിച്ചു

 

കോട്ടയം :പാലാ :വിശുദ്ധ ബൈബിൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എം.വൈ.എം. പാലാ ഫൊറോന പ്രതിഷേധിച്ചു. പാലാ കുരിശുപള്ളിയ്ക്കു മുൻപിൽ നടന്ന പ്രതിഷേധത്തിൽ തിരികളും, വി. ബൈബിളും കൈയ്യിലേന്തി നിരവധി യുവതീയുവാക്കൾ അണിനിരന്നു . പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ഉൾപ്പെടെ രൂപങ്ങൾ തകർത്ത അതേ വ്യക്തിയിൽ നിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും ദൗർഭാഗ്യകരവുമാണ്.

കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണമെന്ന് യുവജന പ്രസ്ഥാനം ആവശ്യപ്പെട്ടു. ഭാരതത്തിന്റെ ഭരണഘടനയ്ക്കും, ക്രൈസ്തവ വിശ്വാസത്തിനും , മതസൗഹാർദ്ദത്തിനും എതിരായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ പാടില്ല. പ്രതിഷേധ കൂട്ടായ്മയ്ക്ക് എസ്.എം.വൈ.എം. പാലാ ഫൊറോന പ്രസിഡന്റ് സാൻജോ പി. ചാക്കോ , എസ്.എം.വൈ.എം. കിഴതടിയൂർ യൂണിറ്റ് ഡയറക്ടർ ഫാ. ചെറിയാൻ കുന്നയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top