മുംബൈ: നടൻ സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്കു നേരെയുണ്ടായ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്‌ത അനൂജ് തപൻ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


