Entertainment

അയാൾ ഒരു കോമാളിയാണ്’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോള്‍ നടന്‍ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് ഏറെ വൈറലായിരുന്നു. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന്‍ രഘു ഒരേ നില്‍പ്പ് നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്.

‘ഭീമൻ രഘു സിനിമയിലെ ഒരു കോമാളിയാണ്. മസിൽ ഉണ്ടെന്നേയുള്ളു. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാൽ മുഖ്യമന്ത്രി അത് മൈൻഡ് ചെയ്തില്ല,’ രഞ്ജിത്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീമൻ രഘുവിന്റെ പ്രവർത്തിയോട് ഒരു വിധത്തിലും പ്രതികരിച്ചില്ല എന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് ഏറെ ബഹുമാനം തോന്നിയെന്നും രഞ്ജിത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top