ഈരാറ്റുപേട്ട : പിണ്ണാക്കനാട് ടൗൺ ATM ൽ നിന്നും സജിമോൻ എന്ന ആളുടെ 10000 രൂപ അടങ്ങിയ പേഴ്‌സ് നഷ്ട്ടപ്പെട്ടു. എവിടെ വച്ചാണ് തന്റെ പേഴ്‌സ് പോയതെന്ന്ച്ച നിശ്ചയമില്ലാത്ത സജി ക്കു പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിളി വന്നപ്പോഴാണ് ആശ്വാസമായത്.എടിഎം ൽ എത്തിയ വാരിയാനിക്കാട് കണി പറബിൽ സ്കറിയ (കുട്ടപ്പൻ ] ചേട്ടനു പേഴ്‌സ് ലഭിക്കുകയും.പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.പേഴ്‌സ് ഉടമക്ക് തിരികെ നൽകിയ മാതൃകപരമായ പെരുമാറ്റത്തിന് സ്കറിയ ചേട്ടനെ നാട്ടുകാർ അഭിനന്ദിച്ചു. വാരിയാനിക്കാട് പള്ളി വികാരി ഫാദർ തോമസ് ഓലായത്തിൽ സ്കറിയ ചേട്ടന് ഉപഹാരം സമർപ്പിച്ചു.


