India

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല; സിപിഎം

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു.

 

മതപരമായ ചടങ്ങിനെ സംസ്ഥാന സ്‌പോണ്‍സെര്‍ഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രിംകോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു, രാമ ക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സലിന് മറുപടി കൂടിയാണ് യെച്ചൂരിയുടെ പ്രതികരണം. രാമവിരുദ്ധമാണ് യച്ചൂരിയുടെ ഡിഎന്‍എ എന്നായിരുന്നു വിഎച്ച്പി ദേശീയ വക്താവിന്റെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top