Kerala

ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചില്ല, ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

റായ്‌പൂർ: ലൈം​ഗിക ബന്ധം നിരസിച്ചതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്നു. ഛത്തീസ്​ഗഡിലെ ജാഷ്‌പൂരിലാണ് സംഭവം. ആശാ ഭായി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശങ്കർ റാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

തിങ്കളാഴ്ച രാത്രി ആശാ ഭായിയും ഭർത്താവ് ശങ്കറും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനൊടുവിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ശങ്കർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ആശ നിരസിച്ചതോടെ ഇരുവരും തമ്മിൽ തർക്കത്തിലായി. തുടർന്ന് ആശ സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

പിന്നാലെ ചാടിയ ശങ്കർ ഇവരെ കിണറിന് പുറത്തെത്തിച്ചു. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം തുടർന്നു. പ്രകോപിതനായ ശങ്കർ ആശയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ മർദിച്ചു. തുടർന്ന് ആശ മരിച്ചുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ ഇയാൾ മൃതദേഹത്തിന് സമീപം ഇരുന്നു. സംഭവത്തിൽ ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top