India

തമിഴ്നാട്ടിൽ കനത്ത മഴ; ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്നാട്ടിൽ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നു. ചെന്നൈ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ഉൾപ്പെടെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 35 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 13 ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മേട്ടുപ്പാളയത്ത് ഉരുൾപൊട്ടലുണ്ടായി. മേട്ടുപ്പാളയം-കോത്തഗിരി റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഊട്ടി – മേട്ടുപ്പാളയം പൈതൃക ട്രെയിൻ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ശനിയാഴ്ച വരെ ട്രെയിൻ ഗതാഗതം റദ്ദാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top