തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ ഇത്തവണത്തെ ആദ്യ ന്യൂനമർദ്ദം അറബിക്കടലില്‍ രൂപപ്പെട്ടു.

മധ്യ കിഴക്കൻ അറബിക്കടലില്‍ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ കേരളത്തിലടക്കം മഴ ശക്തമാകും. നിലവില്‍ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

