കൊല്ലം: കൊല്ലത്ത് ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു.

കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരമീൻ കറി വച്ചു കഴിച്ചതിന് പിന്നാലെ ദീപ്തി പ്രഭയ്ക്കും ഭർത്താവിനും മകനും ശാരീരിക അസ്വസ്തതകൾ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നാണ് സംശയം.

മീൻ കറി കഴിച്ച ശേഷം ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തി പ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

