Kerala

സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺ​ഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീ​ഗിന് കൈമാറിയത്.

നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺ​ഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രം​ഗത്ത് വന്നതും വിഷയം സങ്കീർണ്ണമാക്കിയിരുന്നു.

ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീ​ഗും സ്വീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top