നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിൻ്റേത് ധൃതരാഷ്ട്രാലിംഗനമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ഷൗക്കത്തിനോട് താന്‍ സംസാരിച്ചിരുന്നു എന്നാല്‍ തന്നെ കെട്ടിപ്പിടികരുതെന്ന് ആവശ്യപ്പെട്ടുവെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

ആര്യാടന്‍ ഷൗക്കത്തിന്‍റേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ടാണ് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞത്. ആര്യാടൻ്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ല. പച്ച മനുഷ്യന്‍മാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി വി അന്‍വര്‍ പറഞ്ഞു.

പോളിംഗ് ബൂത്തിലെത്തിയ ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആലിംഗനം ചെയ്തിരുന്നു. ഇതിനെ രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തമെന്നാണ് പി വി അന്‍വര്‍ പരിഹസിച്ചത്. സൗഹൃദം ആവാം എന്നാല്‍ അതില്‍ ആത്മാര്‍ത്ഥത വേണം. പിന്നിലൂടെ പാര വെക്കുന്നത് സൗഹൃദത്തിന്റെ ഭാഗമല്ലായെന്ന് അന്‍വര്‍ വിശദീകരിച്ചു.

