പാലക്കാട്: പാലക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തിൽ മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു.

ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഫാർമസിസ്റ്റിൻ്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഡിഎംഒയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്താനെത്തിയത്.


