Kerala

സഹപാഠിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു; എസ്എഫ്ഐ മർദ്ദനമേറ്റ വിദ്യാർഥിനിക്കെതിരെ വീണ്ടും കേസ്

പത്തനംതിട്ട: കടമ്മനിട്ടയിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ വിദ്യാർഥിനിക്കെതിരെ വീണ്ടും കേസെടുത്ത് ആറന്മുള പൊലീസ്. സഹപാഠിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാംവർഷ എൽഎൽബി വിദ്യാർഥിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ്എഫ്‌ഐ പ്രവർത്തകരാണ് വിദ്യാർഥിനിക്കെതിരെ പരാതി നൽകിയത്.

കോളജിൽ വെച്ചു കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവർത്തകരിൽ നിന്നും പെൺകുട്ടിക്ക് മർദ്ദനമേറ്റിരുന്നു. ഇതിൽ പരാതി നൽകിയെങ്കിൽ പൊലീസ് നടപടി എടുത്തില്ല. തുടർന്ന് വിദ്യാർഥിനിയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും ആറന്മുള പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ചിരുന്നു.

ഇതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെയും കെഎസ്‌യു പ്രവർത്തകർക്കെതിരെയും വിദ്യാർഥിനിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top