Kerala

നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും, വെച്ച് കെട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗമെന്നും നടി ഹണി റോസിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍ ശാന്തിവിള ദിനേശ്

നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും, വെച്ച് കെട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗമെന്നും നടി ഹണി റോസിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍ ശാന്തിവിള ദിനേശ്. ഉദ്ഘാടന ചടങ്ങുകളിൽ എത്തുന്ന നടിയുടെ വസ്ത്രധാരണത്തേയും ശരീരത്തേയും കുറിച്ചുള്ള പരിഹാസ കമന്റുകളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് നടിക്കെതിരെ സംവിധായകൻ രംഗത്തെത്തിയത്.

ഹണി റോസ് തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇത്തരം കമന്റുകൾ കേൾക്കേണ്ടി വരില്ലായിരുന്നുവെന്ന തരത്തിലാണ് ദിനേശിന്റെ പ്രതികരണം. നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും വെച്ച് കട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം എന്നും ദിനേശ് പറഞ്ഞു.

താരത്തിന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്. ‘ആ കുട്ടിയും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുന്ന വെച്ച് കെട്ടൊന്നുമില്ലാത്ത പടങ്ങൾ പുറത്ത് വിടരുത്.

വീട്ടിൽ നിന്നും സപ്പോട്ടയോ പേരക്കയോ മറ്റോ പറിക്കുന്ന ഒരു ചിത്രം കണ്ടിരുന്നു. അതിലൊരു മെലിഞ്ഞ കൊച്ചാണ്, സാധാരണ പെൺകുട്ടി. എന്നാൽ ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു.ഇത് കാണുമ്പോൾ ആളുകൾ കൂവുകയും കമന്റുകൾ പറയുകയുമൊക്കെ ചെയ്യില്ലേ?’ ശാന്തിവിള ചോദിക്കുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top