Crime

സൗജന്യമായി സാധനങ്ങൾ നൽകിയില്ല; ഫ്ലോര്‍മില്‍ ഉടമയെ ക്രൂരമായി മര്‍ദിച്ച് ക്വട്ടേഷൻ സംഘം

കാസര്‍കോട്: സൗജന്യമായി സാധനങ്ങൾ നൽകാത്ത വൈരാഗ്യത്തിൽ കാസർകോട് പാലക്കുന്നിൽ ഫ്‌ലോർ മിലിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാലക്കുന്ന് തിരുവക്കോളിയിൽ ഫ്‌ലോർ മിൽ നടത്തുന്ന ഷൈൻ കടയിലെ ജീവനക്കാരൻ മനോഹരൻ എന്നിവരെയാണ് സംഘം ആക്രമിച്ചത്. മർദനത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

സംഭവത്തിൽ കട ഉടമ ഷൈനിന്റെ ഭാര്യയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കടയിൽ അക്രമം നടത്തിയ വി വി സജിത്ത്, ഹർഷിത്, പി കിരൺകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നരഹത്യ ശ്രമമടക്കംജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top