പാലാ :ചാറ്റിംഗിലൂടെ കരസ്ഥമാക്കിയ നഗ്നവീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് പാലാ സ്വദേശിനിയുടെ പണം തട്ടാന്‍ ശ്രമിച്ച ഡല്‍ഹി സ്വദേശിയായ യുവാവ് അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ മോനുകുമാര്‍ റാവത്ത് ആണ് പിടിയിലായത്.

2020 ജൂലൈയിലാണ് വിവാഹിതയായ പാലാ സ്വദേശിനിയായ യുവതിയുമായി മോനുകുമാര്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നതോടെ ചാറ്റിംഗ് വാട്സ്ആപ്പിലേയ്ക്ക് മാറി. ചാറ്റിംഗ് വഴി യുവതിയുടെ ഫോട്ടോകളും വീഡിയോകളും മോനുകുമാര്‍ കരസ്ഥമാക്കുകയുമായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടെങ്കിലും നല്കാന്‍ യുവതി തയാറായില്ല.
2021 ഏപ്രിലിലാണ് മോനുകുമാര്‍ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് വ്യക്തമായതോടെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവച്ച് അറിയിക്കുകയും തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. .ഡി. വൈ. എസ് പി നിർദ് ദേശപ്രകാരം എസ്.ഐ അഭിലാഷ്, തോമസ് സേവ്യർ, എ.എസ് ഐ ഷാജിമോൻ എ.റ്റി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

