തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ റിമാൻഡ് ചെയ്തു. ഇന്ന് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.തുടർന്ന് പൂജപ്പുര ജില്ലാ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി..കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിക്കുകയായിരുന്നു.
പി സി ജോർജിനോട് പോലീസ് നിർദ്ദയമാണ് പെരുമാറുന്നതെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പി സി ജോർജിനെ അറസ്റ്റ് ചെയ്തത് തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്നു മന്ത്രി പി രാജീവ് പ്രസ്താവിച്ചു.