Kerala

ഓണാഘോഷം സാത്താനിക ആരാധനയാണെന്നും.,ഓണസദ്യക്കും.,പായസം കുടിക്കുന്നതിനുമെതിരെ പാലാ രൂപതയിലെ വൈദീകൻ ഫാ. തോമസ് വാഴേച്ചാരിക്കൽ

കോട്ടയം: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴേച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് കീഴിലെ വികാരിയാണ് ഫാ. തോമസ് വാഴേച്ചാരിക്കല്‍.

 

കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. തോമസ് വാഴച്ചാരിക്കല്‍ ചോദിക്കുന്നു. മറ്റുള്ളവരെ ഓര്‍ത്തും അവര്‍ എന്ത് ചിന്തിക്കുമെന്ന് ഓര്‍ത്തും ഒരു വിശ്വാസി മുന്നോട്ട് പോകാന്‍ പാടില്ല. ദൈവത്തിന്റെ മുഖത്തേക്കാണ് നമ്മള്‍ നോക്കേണ്ടത്. ദൈവം തമ്പുരാന്റെ കൃപയനുസരിച്ചാകണം ഒരു വിശ്വാസിയുടെ ജീവിതം മുന്നോട്ടുപോകേണ്ടതെന്നും ഫാദല്‍ തോമസ് വാഴച്ചാരിക്കല്‍ പറഞ്ഞു.

 

‘ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരുപീയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം. നമ്മള്‍ പായസമുണ്ടാക്കി കുടിക്കുന്നു, ഓണസദ്യ നമ്മള്‍ കഴിക്കുന്നു. അങ്ങനെ പാപിയെ സ്വീകരിക്കല്‍ നമ്മള്‍ ആഘോഷിക്കുന്നു. എന്തുമാത്രം പൈശാചിക പ്രവര്‍ത്തിയാണ് നമ്മള്‍ ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top