Education

സാമൂഹ്യ ശാസ്ത്രത്തിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണം; എൻ‌സി‌ഇ‌ആർ‌ടി ഉന്നതതല സമിതിയുടെ ശുപാർശ

ന്യൂഡൽഹി: സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ എൻ‌സി‌ഇ‌ആർ‌ടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തതായി റിപ്പോർട്ട്. സാമൂഹ്യ ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കാനും രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുവാനും ഭരണഘടനയുടെ ആമുഖം ക്ലാസ് റൂം ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. സമിതി ചെയർപേഴ്‌സൺ സി ഐ ഐസക്കിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 7 മുതൽ 12 വരെ ക്ലാസുകളിലെ സിലബസിലാണ് ഇവ ഉൾപ്പെടുത്തുക.

സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടതായി സി ഐ ഐസക്ക് പറഞ്ഞു. കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളിൽ ആത്മാഭിമാനവും ദേശസ്‌നേഹവും അഭിമാനവും വളർത്തിയെടുക്കുമെന്ന് തങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നതിന് കാരണം ദേശസ്നേഹത്തിന്റെ അഭാവമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും അവരുടെ രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top