കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പാളിച്ചയുണ്ടായത് സംബന്ധിച്ച് അന്വേഷണം. ബുധനാഴ്ച രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷ പാളിച്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാണിങ്ങായി പുറപ്പെട്ട പോലീസ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴിതെറ്റി.

ഡൊമിസ്റ്റിക് ടെര്‍മിനല്‍ ഒന്നിലൂടെയാണ് പുറപ്പെടല്‍ ഭാഗത്തേക്ക് എത്തേണ്ടിയിരുന്നത്. പകരം വാണിങ് പൈലറ്റ് ആഭ്യന്തര കാര്‍ഗോവഴി സഞ്ചരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ യാത്രയാക്കാനെത്തിയ ഡി.ഐ.ജി നീരജ് കുമാറിനെ വിമാനത്താവള സുരക്ഷ വിഭാഗം പാളിച്ച അറിയിച്ചു. വാണിങ് പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്


