Entertainment

‘സെക്‌സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ്; ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണ് ‘; തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

മിനി സ്‌ക്രീനിലൂടെയാണ് മഞ്ജു പത്രോസ് മലയാളികൾക്ക് സുപരിചിതയായത്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ ഇടയിൽ താരമായി മാറുന്നത് . പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു. ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയുമായിരുന്നു മഞ്ജു പത്രോസ്. എന്നാൽ പലപ്പോഴും താരത്തിനെതിരെ വിവാദങ്ങളും സൈബർ അറ്റാക്കും ശക്തമായി ഉയർന്നിരുന്നു. മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. അത്തരം വാർത്തകളെ തള്ളിയും താരം രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ കൂടി താരം തുറന്നു പറയുകയാണ്. ബിഹൈൻഡ് വുഡ്‌സ് ഇൻകിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

കുട്ടിക്കാലത്തുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറിയത് വിവാഹത്തിന് മുമ്പ് ലഭിച്ച കോഴ്‌സിലൂടെയാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നു. ‘സെക്‌സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ് പള്ളിയിൽ നിന്നും കിട്ടിയ കോഴ്‌സിലൂടെയാണ്. അത്രപോലും വിവരം ഉണ്ടായിരുന്നില്ല അന്ന്. സെക്‌സ് എജ്യുക്കേഷൻ ആവശ്യം വരുന്നത് അവിടെയൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. നാൽപ്പത് കഴിഞ്ഞ് പോകണ്ട എന്നാണ് എനിക്ക് പറയാൻ ഉള്ളത്’, മഞ്ജു പറഞ്ഞു.

‘സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി പോകുന്നു. ഡിവോഴ്‌സായിട്ടില്ല. പക്ഷെ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം.’ ‘ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികൾ പരസ്പരം ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് എത്ര നല്ലതാണ്.’

‘മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ നിങ്ങൾക്ക് എന്താണ്…?, അപ്പോൾ ചിലർ പറയും… ഒരു ഫാമിലി ഷോയിലൂടെ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന്. ആ ഷോ തീർന്നില്ലേ?. പിന്നെ ഞങ്ങൾ എവിടെയും പെറ്റിഷൻ ഫയൽ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെ പോകുന്നുവെന്നോ, ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണെന്നും’, മഞ്ജു ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top