
ഈരാറ്റുപേട്ട :എൻ.സി.സി. പതിനേഴാം കേരളാ ബറ്റാലിയന്റെ വാർഷിക പരിശീലന ക്യാമ്പിനോട നുബദ്ധിച്ചാണ് വാർ ഡെമോ സംഘടിപ്പിച്ചത്.
സിരകളിൽ അവേശം നിറക്കുന്ന പോരാട്ടരംഗങ്ങൾക്കാണ് ഇന്ന് അരുവിത്തുറ സെന്റ് ജോർജസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സർവ്വ സന്നാഹങ്ങളോടും കൂടിയ യുദ്ധഭൂമിയാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. അതിർത്തി ലംഘിച്ച് അക്രമണം അഴിച്ചു വിടുന്ന എതിർ സൈന്യത്തെ അതി സാഹസികമായി കീഴ്പ്പെടുത്തുന്ന ഇന്ത്യൻ സൈന്യത്തെ അർപ്പുവിളികളോടെയാണ് കാണികൾ പ്രോത്സാഹിപ്പിച്ചത്.
11 മിനിറ്റ് നീണ്ടു നിന്ന പോരട്ടത്തിനിടെ സ്ഫോടനങ്ങളും തീ പിടുത്തവുമെല്ലാം അരങ്ങേറി. ഇന്ത്യൻ സൈന്യത്തിന്റെ ത്യാഗോജ്ജ്വലവും വിരോചിതവുമായ പോരാട്ടങ്ങളുടെ നേർ കാഴച്ചയായി മാതൃകയുദ്ധം മാറി. പോരാട്ടം നേരിൽ കാണുന്നതിനായി വിശിഷ്ടാത്ഥിതികളായി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ, കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, കോളേജ് ബർസാർ റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ എന്നിവർ സന്നിഹിതരായിരുന്നു.
എൻ.സി.സി. പതിനേഴാം കേരളാ ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ മൈക്കിൾ രാജ്, എൻ.സി.സി. കമാന്റിങ്ങ് ഓഫീസർമാരായ ലൈജു വർഗ്ഗീസ്സ്, ഷിബു എൻ. എന്നിവർ ഒരു മാസം നീണ്ടു നിൽക്കുന്ന വാർഷിക പരിശീലന ക്യാമ്പിന് നേതൃത്വം നൽകുന്നു. എൻ.സി.സി കേഡറ്റുകളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വയ്ക്കുന്ന പരിശീലനമാണ് കോളേജിൽ നടക്കുന്നതെന്ന് എൻ.സി.സി. പതിനേഴാം കേരളാ ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ മൈക്കിൾ രാജ് പറഞ്ഞു. കോവിസ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഡേ ക്യാമ്പ്യായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എങ്കിലും മികച്ച അവേശമാണ് കേഡറ്റുകൾ പ്രകടിപ്പിക്കുന്നതെന്ന് ഓഫീസർമാരായ ലൈജു വർഗ്ഗീസ്സ്, ഷിബു എൻ എന്നിവർ പറഞ്ഞു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 250 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് 19 ന് സമാപിക്കും.

